Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Commerce Secretary

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുമെന്ന് രാജേഷ് അഗർവാൾ

ഹൈ​​ദ​​രാ​​ബാ​​ദ്: പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സം​​ഘ​​ർ​​ഷം തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ ലോ​​ക​​ത്തി​​ന്‍റെ മ​​റ്റ് ഭാ​​ഗ​​ത്തേ​​ക്കു​​ള്ള ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യെ ബാ​​ധി​​ക്കു​​മെ​​ന്ന് കേ​​ന്ദ്ര വാ​​ണി​​ജ്യ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് അ​​ഗ​​ർ​​വാ​​ൾ.

പ്ര​​തി​​സ​​ന്ധി​​യു​​ണ്ടാ​​യി​​ട്ടും ക​​ഴി​​ഞ്ഞ സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി പോ​​സി​​റ്റീ​​വ് പാ​​ത​​യി​​ൽ ത​​ന്നെ തു​​ട​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി കാ​​ര​​ണം ക​​ഴി​​ഞ്ഞ മാ​​സം ഇ​​ന്ത്യ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യെ​​യും ഇ​​റ​​ക്കു​​മ​​തി​​യെ​​യും ഒ​​രേ​​പോ​​ലെ ബാ​​ധി​​ച്ചു. കാ​​ര​​ണം രാ​​ജ്യ​​ത്തി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​യു​​ടെ പ്ര​​ധാ​​ന ഭാ​​ഗം ഊ​​ർ​​ജ​​മേ​​ഖ​​ല​​യി​​ൽ​​നി​​ന്നാ​​ണെന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​തി​​​സ​​​ന്ധി ഇ​​​ന്ത്യ​​​ൻ ക​​​യ​​​റ്റു​​​മ​​​തി​​​യെ എ​​​ത്ര​​​ത്തോ​​​ളം ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ൾ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ക​​​യ​​​റ്റു​​​മ​​​തി​​​യെ​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ ക​​​ണ​​​ക്കു​​​ക​​​ൾ താ​​​ഴേ​​​ക്ക് പോ​​​യേ​​​ക്കാം എ​​​ന്ന സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​ണ്ട്. എ​​ന്നാ​​ൽ, വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യെ ബാ​​​ധി​​​ക്കു​​​ന്ന ആ​​​ഘാ​​​തം പ​​​ര​​​മാ​​​വ​​​ധി കു​​​റ​​​യ്ക്കാ​​​ൻ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ചാ​​​ലും, പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ ആ​​​ഘാ​​​തം അ​​​ടു​​​ത്ത കു​​​റ​​​ച്ച് മാ​​​സ​​​ങ്ങ​​​ളോ വ​​​ർ​​​ഷ​​​ങ്ങ​​​ളോ നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും അ​​​ത് ഏ​​​ത് വി​​​ത​​​ര​​​ണ ശൃം​​​ഖ​​​ല​​​യെ​​​യോ ഏ​​​ത് അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളെ​​​യോ ബാ​​​ധി​​​ച്ചു എ​​​ന്ന​​​തി​​​നെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Latest News

Corehub Up